Breaking News

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിനിമ അണ്ടര്‍ ദ സ്റ്റാര്‍സ് ഇന്നു മുതല്‍ ശനിയാഴ്ച വരെ മിയ പാര്‍ക്കില്‍

അമാനുല്ല വടക്കാങ്ങര

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘സിനിമ അണ്ടര്‍ ദ സ്റ്റാര്‍സ് ഇന്നു മുതല്‍ ശനിയാഴ്ച വരെ (ജനുവരി 19 മുതല്‍ 21 വരെ) മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് (എംഐഎ) പാര്‍ക്കില്‍ സൗജന്യ സിനിമാ പ്രദര്‍ശനം നടത്തും.

ഔട്ട്ഡോര്‍ കുടുംബ-സൗഹൃദ സ്‌ക്രീനിംഗ് പ്രോഗ്രാമാണ് ഇവന്റ്. കഴിഞ്ഞ രണ്ട് വര്‍ഷമായി, അത് ഹീനത്ത് സല്‍മ ഫാമിലും കത്താറ ഹില്‍സിലും പ്രദര്‍ശനം നടത്തി. 2020ലാണ് മിയ പാര്‍ക്കില്‍ അവസാനമായി ഇത് നടന്നത്.

ഇന്ന് ഹണ്ട് ഫോര്‍ ദി വൈല്‍ഡര്‍പീപ്പിള്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും; ജനുവരി 20-ന്, ഏറെ ഇഷ്ടപ്പെട്ട 2013-ലെ സിനിമ ഫ്രോസന്‍; ജനുവരി 21-ന് ദി ബോയ് ആന്‍ഡ് ദി വേള്‍ഡ് എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. എല്ലാ സിനിമകളും വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.

Related Articles

Back to top button
error: Content is protected !!