Breaking News

വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള ഇന്‍ഷുറന്‍സ് തുക മൂന്നിലൊന്നായി കുറച്ച് സൗദി

അമാനുല്ല വടക്കാങ്ങര

ദോഹ: വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള ഇന്‍ഷുറന്‍സ് തുക മൂന്നിലൊന്നായി കുറച്ചതായി സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഇന്‍ഷുറന്‍സ് ചെലവ് 235 സൗദി റിയാലില്‍ നിന്ന് 87 സൗദി റിയാലായി കുറച്ചതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.വിശ്വാസികള്‍ക്ക് പരമാവധി തീര്‍ത്ഥാടനം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിത്.