Breaking News

മൂവായിരത്തിലധികം യാത്രക്കാരുമായി ‘മെയിന്‍ ഷിഫ് 6’ ക്രൂയിസ് കപ്പല്‍ ദോഹയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: 2022-23 ക്രൂയിസ് സീസണിലെ ആദ്യ കോളില്‍ 3,278 യാത്രക്കാരെയും ജീവനക്കാരെയും ഖത്തറിലേക്ക് കൊണ്ടുവന്ന ജര്‍മ്മന്‍ ക്രൂയിസ് ലൈന്‍ ‘ടിയുഐ ക്രൂയിസ്’ നടത്തുന്ന ‘മെയിന്‍ ഷിഫ് 6’ എന്ന ക്രൂയിസ് കപ്പലിനെ വെള്ളിയാഴ്ച ദോഹ തുറമുഖം സ്വാഗതം ചെയ്തു.

മാള്‍ട്ടയുടെ പതാകയ്ക്ക് കീഴില്‍ സഞ്ചരിക്കുന്ന ക്രൂയിസ് ലൈനര്‍ ഈ സീസണില്‍ ദോഹ തുറമുഖത്തേക്ക് ഒമ്പത് കോളുകള്‍ കൂടി നടത്താന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

2021-22 ക്രൂയിസ് സീസണിലാണ് ഈ കപ്പല്‍ ഖത്തര്‍ തീരത്തേക്ക് ആദ്യമായി എത്തിയത്.

2017-ല്‍ കമ്മീഷന്‍ ചെയ്ത മെയിന്‍ ഷിഫ് 6-ന് 295 മീറ്റര്‍ നീളവും 35.8 മീറ്റര്‍ വീതിയും 8 മീറ്റര്‍ ഡ്രാഫ്റ്റും ഉണ്ട്. 17,895 ചതുരശ്ര മീറ്റര്‍ പുറം ഡെക്കുകളും 1,800 ചതുരശ്ര മീറ്റര്‍ സ്പാ, 16 ലോഞ്ചുകള്‍, ഫിറ്റ്‌നസ് ഏരിയകള്‍ എന്നിവയും ഉണ്ട്.