Archived Articles

പാടാം നമുക്ക് പാടാം അവിസ്മരണീയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. അല്‍ സഹിം ഇവന്‍സിന്റെ ബാനറില്‍ റഹീപ് മിഡിയയും ,മീഡീയാ പെന്നും സംയുക്തമായി അണിയിച്ചൊരുക്കിയ പാടാം നമുക്ക് പാടാം എന്ന സംഗീത പരിപാടി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളിലെ നിറഞ്ഞ സദസ്സിന് സംഗീതാസ്വാദനത്തിന്റെ അവിസ്മരണീയ രാവൊരുക്കി. സംഗീതത്തെയും കലയെയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖത്തറിലെ കലാ ആസ്വാദകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി തികച്ചും വ്യത്യസ്തമായ സംഗീത വിരുന്നൊരുക്കിയ സംഘാടകരും ആസ്വാദകരും കലാകാരന്മാരും ആത്മസായൂജ്യത്തിന്റെ നിര്‍വൃതിയോടെയാണ് മടങ്ങിയത്.

മലയാളത്തിലെ തെരഞ്ഞെടുത്ത 57 നിത്യഹരിത ഗാനശീലുകള്‍ കോര്‍ത്തിണക്കി ദോഹയിലെ ശ്രദ്ധേയരായ 27 ഗായകര്‍ ഒരുമിച്ച് സംഗമവേദിയായ ഐഡിയല്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളില്‍ അണിനിരന്നപ്പോള്‍ പാടാം നമുക്ക് പാടാം ഖത്തറിലെ സംഗീതാസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി മാറുകയായിരുന്നു.

ദേവാനന്ദ് കൂടത്തിങ്കല്‍ , മണികണ്ഠ ദാസ്, ആഷിഖ് മാഹി, സാബിത്ത്, അജ്മല്‍, സിദ്ധാര്‍ത്ത് ശങ്കര്‍, മൈഥിലി ഷേണായി, ശിവപ്രിയ സുരേഷ്, ജാന്‍സി ജനാര്‍ദ്ദനന്‍ , സനൂപ് ഹൃദയനാഥ്, അനീഷ് കുമാര്‍, കൃഷ്ണകുമാര്‍ നാരായണന്‍, സെമി നൗഫല്‍, അനീഷ രാജേഷ്, രജിന്‍ കയ്യൂര്‍, ദേവപ്രിയ, ജിനില്‍ കുമാര്‍ ലക്ഷ്മണന്‍, ഫര്‍സാന അബ്ദുള്‍ നാസര്‍, മുഹമ്മദ് അലി, ഷഫീഖ് മാളിയേക്കല്‍, യാസ്മിന്‍ ഫിറോസ്, റിലോവ് രാമചന്ദ്രന്‍, ഫായിസ് ഒമര്‍, അഭിലാഷ് കട്ടക്കകത്ത്, ലിന്‍ഷ റിയാസ്, നേത്ര നാരായണന്‍, അജീഷ് ദാസ് എന്നീ ഗായികാഗായകരാണ് കഴിഞ്ഞ വാരാന്ത്യത്തെ സംഗീതവിരുന്നൊരുക്കി അവിസ്മരണീയമാക്കിയത്.
അല്‍ സഹിം ഇവന്‍സ് ഡയറക്ടര്‍ ഗഫൂര്‍ കാലിക്കറ്റ് ആയിരുന്നു മുഖ്യ സംഘാടകന്‍. റഹീപ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ ഷാഫി പാറക്കല്‍ സംവിധായകനായും മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍ പ്രോഗ്രാം അഡ്വൈസറായും പരിപാടിയെ മഹനീയമാക്കി.

ബിജു പി മംഗലത്തിന്റെ വശ്യ സുന്ദരമായ അവതരണം ആസ്വാദകരെ ഏറെ ആനന്ദിപ്പിച്ചു.

മണികണ്ഠദാസ്, ദേവാനന്ദ് കൂടത്തിങ്കല്‍ എന്നിവര്‍ ഗാനസമന്വയത്തിന് നേതൃത്വം നല്‍കിയപ്പോള്‍ രതീഷ് മാത്രാടൻ രംഗ സജ്ജീകരണം നിര്‍വഹിച്ചു. ലിറിക്‌സ് കോര്‍ഡിനേറ്റര്‍:ഷിജു ആര്‍ കാനായി, മ്യൂസിക് കോര്‍ഡിനേഷന്‍:വാസു വാണിമേല്‍,
ശബ്ദ മിശ്രണം:രഞ്ജിത്ത് രവീന്ദ്രന്‍, ഗായക കോര്‍ഡിനേഷന്‍ :ജെസ്സി ചിന്തു രാജ്, ആഷിഖ് മാഹി, അരങ്ങ് സജ്ജീകരണം: ഫൈസല്‍ അരിക്കാട്ടയിൽ എന്നിവരും പരിപാടി വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

കീബോര്‍ഡ് : അലൻ രാജു, റിഥം : ബിനു സ്വാസ്ഥി , ഫ്‌ലുട്ട് : ശ്രീകാന്ത് കെ.പി,, ഗിറ്റാര്‍ : പ്രമോദ് കുമാര്‍ , ബേസ് ഗിറ്റാര്‍ : അല്‍ബര്‍ട്ട് ആന്റോ എന്നിവരാണ് സംഗീതരാവിന് നിറം പകര്‍ന്നത്.

ഈ ദ്യശ്യവിരുന്ന് 8 എപ്പിസോഡുകളില്‍ സംപ്രേഷണവുമായി ഉടന്‍ ആസ്വാദകരിലേക്കെത്തുമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനായ ഗഫൂര്‍ കാലിക്കറ്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!