Archived Articles

സ്‌നേഹമല്‍ഹാര്‍ ഖത്തറിലെ പ്രകാശനം ഇന്ന്

അമാനുല്ല വടക്കാങ്ങര
ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാസിമുദ്ദീന്‍ കെ മരക്കാര്‍ എഴുതിയ സ്‌നേഹമല്‍ഹാര്‍ എന്ന നോവലിന്റെ ഖത്തറിലെ പ്രകാശനം ഇന്ന് വൈകുന്നേരം 7.30 ന് ഐസിസി അശോക ഹാളില്‍ നടക്കും.

ഐസിസി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബു പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. സാഹിത്യകാരി ഷീല ടോമി പുസ്തകം ഏറ്റുവാങ്ങും.

ഖത്തറിലെ കലാസാഹിത്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.