Breaking News

ലുസൈല്‍ ബൊളിവാര്‍ഡില്‍ തത്സമയ ഫോര്‍മുല വണ്‍ പ്രദര്‍ശനം നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്

അമാനുല്ല വടക്കാങ്ങര

ദോഹ: ലുസൈല്‍ ബൊളിവാര്‍ഡില്‍ തത്സമയ ഫോര്‍മുല വണ്‍ പ്രദര്‍ശനം നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്.
2023-ല്‍ ഖത്തറിലേക്ക് വരുന്ന ഒന്നിലധികം മോട്ടോര്‍സ്പോര്‍ട്ട് ഇവന്റുകളുടെ ആഘോഷത്തിന്റെ ഭാഗമായാണ് , ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്സ് തത്സമയ ഫോര്‍മുല വണ്‍ പ്രദര്‍ശനം നടത്താനൊരുങ്ങുന്നത്.
മോട്ടോര്‍ സ്പോര്‍ട്സ് പ്രേമികളെ ആവേശം ജ്വലിപ്പിക്കാനും ആനന്ദിപ്പിക്കാനും ഫെബ്രുവരി 22 ന് വൈകുന്നേരം 5 മണി മുതലാണ് ലുസൈല്‍ ബൊളിവാര്‍ഡില്‍ സവിശേഷമായ സായാഹ്നമൊരുക്കുന്നത്.

പ്രശസ്ത ഖത്തറി റാലി ഡ്രൈവര്‍ – നാസര്‍ അല്‍ അത്തിയ, ഡേവിഡ് കൗള്‍ത്താര്‍ഡ് ഓടിക്കുന്ന ഫോര്‍മുല 1 (എഫ്1) റെഡ് ബുള്‍ കാര്‍, ഡാനി പെഡ്രോസ ഓടിക്കുന്ന മോട്ടോജിപി ബൈക്ക്, അബ്ദോ ഫെഗാലി ഓടിക്കുന്ന റെഡ് ബുള്‍ ഡ്രിഫ്റ്റ് കാര്‍ എന്നിവരില്‍ നിന്നുള്ള പ്രത്യേക വേഷങ്ങള്‍ ആരാധകരെ രസിപ്പിക്കും. എഫ്ഐഎ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പ് ഹൈപ്പര്‍കാറിന്റെ സ്റ്റാറ്റിക് ഡിസ്പ്ലേയ്ക്ക് പുറമെ സ്ട്രിപ്പിലൂടെ റേസിംഗ് നടക്കുന്നത് കാണികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാകും.

ഇവന്റ് പൊതുജനങ്ങള്‍ക്കായി സൗജന്യമായി വീക്ഷിക്കാമെന്നതും മറ്റ് വിനോദ പരിപാടികള്‍, ആക്ടിവേഷനുകള്‍, കരിമരുന്ന് പ്രദര്‍ശനം എന്നിവയ്ക്ക് പുറമേ ലോകപ്രശസ്ത കലാകാരന്റെ അന്തര്‍ദ്ദേശീയ തത്സമയ സംഗീത പ്രകടനവും ഉള്‍പ്പെടുമെന്നതും ഈ ദിനം അവിസ്മരണീയമാക്കും.

പങ്കെടുക്കുന്നവര്‍ക്ക് ഒന്നുകില്‍ ലുസൈല്‍ ബൊളിവാര്‍ഡിന് ചുറ്റുമുള്ള നിരവധി കാര്‍ പാര്‍ക്കുകളില്‍ പാര്‍ക്ക് ചെയ്യുകയോ മെട്രോ പ്രയോജനപ്പെടുത്തുകയോ ചെയ്യാം.