Breaking News

പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഷക്കീര്‍ ചീരായി ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡിലേക്ക് കുതിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ : ശക്തമായ തണുപ്പും പൊടിക്കാറ്റും അവഗണിച്ച് ഷക്കീര്‍ ചീരായി എന്ന മലയാളി യുവാവ് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് എന്ന തന്റെ സ്വപ്നത്തിലേക്ക് കുതിക്കുന്നു. ഇന്നു രാവിലെ 6 മണിക്ക് അബൂ സംറയില്‍ വെല്‍നസ് ചാീലഞ്ചേര്‍സ് സ്ഥാപകന്‍ അബ്ബി ഫ്‌ളാഗ് ഓഫ് ചെയ്തു.

ഖത്തര്‍ വെല്‍നസ് ചലഞ്ചേഴ്‌സ് എന്ന കൂട്ടായ്മയുടെ ഭാരവാഹികളായ ശബീര്‍, ആദില്‍, സമീര്‍, നൗഫല്‍ , ജോബി, ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

ഓട്ടം മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏകദേശം 30 കിലോമീറ്റര്‍ കവര്‍ ചെയ്ത് ഷക്കീര്‍ തന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്ന് ആദില്‍ അബ്ദുല്‍ ഖാദര്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!