Breaking News

ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റും വേലിയേറ്റവും , കടലില്‍ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം

അമാനുല്ല വടക്കാങ്ങര

ദോഹ: വാരാന്ത്യത്തില്‍ തണുപ്പ് തുടരുമെന്നും 13 ഡിഗ്രി വരെ കുറയാന്‍ സാധ്യതയുണ്ടെന്നും പൊടിക്കാറ്റടിക്കുമെന്നും ഖത്തര്‍ കാലാവസ്ഥാകേന്ദ്രം. ഏറ്റവും കുറഞ്ഞ താപനില 13 മുതല്‍ 19 ഡിഗ്രി വരെയും കൂടിയ താപനില 20 മുതല്‍ 24 ഡിഗ്രി വരെയും ആയിരിക്കും.

വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വെള്ളിയാഴ്ച ശക്തമായ കാറ്റടിച്ചേക്കും., കടലില്‍ തിരമാലകള്‍ ഉയരാനിടയുണ്ട്. അതിനാല്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി.