Archived Articles

ഖത്തര്‍ ദേശീയ കായിക ദിനം വിപുലമായി ആഘോഷിച്ച് നോര്‍വ ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വര്‍ക്കല പ്രവാസികളുടെ കൂട്ടായ്മയായ നോര്‍വ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സ്‌പോര്‍ട്‌സ് ഡേ സെലിബറേഷന്‍’ ഫെബ്രുവരി 14 ആം തീയതി അബു ഹമൂറിലേ പലസ്തീന്‍ സ്
്കൂളില്‍ വച്ചു നടന്നു. ഐ സി സി മാനേജിങ് കമ്മറ്റി മെമ്പര്‍ സജീവ് സത്യശീലന്‍, നോര്‍വ ഖത്തര്‍ മുന്‍ പ്രസിഡന്റ്മാരായ ദിലീപ് കുമാര്‍, സഫീര്‍ മുഹമ്മദ് എന്നിവര്‍ മുഖ്യതിഥികളായിരുന്നു.

ഖത്തര്‍ മലയാളികളുടെ അഭിമാനമായ മാരത്തണ്‍ താരം ഷകീര്‍ ചെറായിയെ മൊമെന്റോ നല്‍കി ആദരിച്ചു.

ഉച്ചക്ക് 2 മണി മുതല്‍ 8 മണി വരെ നടന്ന വിവിധ കായിക മത്സരങ്ങളില്‍ പ്രായഭേദമന്യേ വന്ന എല്ലാവരും പങ്കെടുത്തു. 4 ടീമുകളായി തിരിഞ്ഞു നടത്തിയ ബാസ്‌കറ്റ് ബാള്‍, ബൌളിംഗ്, ഫുട്‌ബോള്‍ ഷൂട്ട്, ഓട്ടമത്സരം, പുഷ്അപ് ചലഞ്ച്, വടംവലി, ചെസ്സ്, കാരംസ് തുടങ്ങ്യ കായിക ദിന മത്സരങ്ങള്‍ക്ക് ഷാന്‍ ഷറഫ്, സാബിന്‍, ശാരിക, സിജി ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഓവറാള്‍ ചാമ്പ്യന്മാരായ ടീമുകള്‍ക്കുള്ള മെഡലുകളും ട്രോഫിയും നോര്‍വ ഖത്തര്‍ പ്രസിഡന്റ് നിഖില്‍ ശശിധരന്‍, ജനറല്‍ സെക്രട്ടറി സിമിന് ചന്ദ്രന്‍, ട്രഷറര്‍ സൗമ്യ അജി എന്നിവര്‍ ചേര്‍ന്ന് ക്യാപ്റ്റന്മാര്‍ക്ക് സമ്മാനിചു. മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം ജോ സെക്രട്ടറി ഗിരീഷ് ജി നായര്‍ നോര്‍വ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ അജി മണി, ശിവന്‍ കോവൂര്‍ , താഹ കാട്ടില്‍, അഡൈ്വസറി ബോര്‍ഡ് അംഗം സുലൈമാന്‍ അഷറഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.