Breaking News

ലോകത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കുട്ടികളുടേയും കൗമാരക്കാരുടേയും വിദ്യാഭ്യാസത്തിനായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റിന്റെ 20 മില്യണ്‍ ഡോളര്‍ സഹായം

അമാനുല്ല വടക്കാങ്ങര

ദോഹ.ലോകത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കുട്ടികളുടേയും കൗമാരക്കാരുടേയും വിദ്യാഭ്യാസത്തിനായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റിന്റെ 20 മില്യണ്‍ ഡോളര്‍ സഹായം . സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ഉന്നതതല ധനകാര്യ സമ്മേളനത്തില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ‘എഡ്യൂക്കേഷന്‍ കനോട്ട് വെയ്റ്റ്’ എന്ന സംഘടന മുഖേനയാണ് സഹായധനം വിതരണം ചെയ്യുക.

Related Articles

Back to top button
error: Content is protected !!