Breaking News

എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഷക്കീര്‍ ചീരായി ലക്ഷ്യത്തിലേക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ : കഠിനമായ തണുപ്പും ശക്തമായ പൊടിക്കാറ്റും തീര്‍ത്ത എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഷക്കീര്‍ ചീരായി ലക്ഷ്യത്തിലേക്ക് . ഇന്നലെ രാവിലെ അബൂ സംറയില്‍ വെല്‍നസ് ചാലഞ്ചേര്‍സ് സ്ഥാപകന്‍ അബ്ബി ഫ്‌ളാഗ് ഓഫ് ചെയ്ത ഹാപ്പിനസ് റണ്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. വെല്‍നസ് ചലഞ്ചേഴ്‌സ് എന്ന കൂട്ടായ്മയുടെ പിന്തുണയോടെ
ഷക്കീര്‍ ചീരായി എന്ന മലയാളി യുവാവ് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് എന്ന തന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമ്പോള്‍ മലയാളി സമൂഹത്തിന് മൊത്തം അഭിമാനിക്കാം.
രാവിലെ പത്തുമണിയോടെ ലക്ഷ്യ സ്ഥാനത്തെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.