Archived Articles

സന്നദ്ധസേവനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തിയ കൂട്ടായ്മയില്‍ ശൈഖ മൗസ പങ്കെടുത്തു

അമാനുല്ല വടക്കാങ്ങര
ദോഹ. സന്നദ്ധസേവനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തിയ കൂട്ടായ്മയില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദ് പങ്കെടുത്തു. സമൂഹത്തിന്റെ വളര്‍ച്ചക്ക് സംഭാവന നല്‍കുകയെന്ന ഫൗണ്ടേഷന്റെ സംസ്‌കാരത്തിന് മാറ്റുകൂട്ടുന്ന സന്നദ്ധപ്രവര്‍ത്തകരെ കണ്ടുമുട്ടാന്‍ സാധിച്ചത് വളരെ അത്ഭുതകരമായിരുന്നുവെന്നും മറ്റുള്ളവരോടുള്ള അവരുടെ ഉദാരമായ പ്രതിബദ്ധതയിലൂടെ ഞങ്ങളുടെ യാത്ര തുടരുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ശൈഖ മൗസ അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.