Archived Articles

ടി.പി രാമകൃഷ്ണന് ദോഹയില്‍ വരവേല്‍പ്

ദോഹ. ഹ്രസ്വ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയ പേരാമ്പ്ര എം എല്‍ എ യും മുന്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയുമായ ടി.പി രാമകൃഷ്ണന് വരവേല്‍പ് .ഇന്നലെ രാവിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടി.പി രാമകൃഷ്ണനെ സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി, മുന്‍ ജനറല്‍ സെക്രട്ടറി ഇ എം സുധീര്‍, മുന്‍ പ്രസിഡന്റ് പ്രമോദ് ചന്ദ്രന്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സണ്ണി കൊച്ചാപ്പന്‍, രാജീവ് രാജേന്ദ്രന്‍, സന്തോഷ് ഒ കെ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ടി.പി രാമകൃഷ്ണന് നാളെ വൈകുന്നേരം 7.30ന് അബൂഹമൂറിലെ ഐസിസി അശോക ഹാളില്‍ ഖത്തര്‍ സംസ്‌കൃതി സ്വീകരണം നല്‍കും.

Related Articles

Back to top button
error: Content is protected !!