Archived Articles

മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് മിനി കൂപ്പര്‍, ഗോള്‍ഡന്‍ ബോള്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു

ദോഹ. ഖത്തര്‍ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച മര്‍സ മിനി കൂപ്പര്‍ കാറുകളുടെ പ്രമോഷനുകളുടെയും ഗോള്‍ഡന്‍ ബോള്‍സ് സമ്മാനങ്ങളുടെയും കൈമാറ്റ ചടങ്ങ് നടന്നു. ജെ മാളിലെ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു ചടങ്ങ്.
മിനി കൂപ്പര്‍ പ്രമോഷനിലെ വിജയികള്‍ യൂനുസ് നൂറുദ്ധീന്‍ ഹക്ക് കൂപ്പണ്‍ നമ്പര്‍ 0052654, ഫൗസല്‍ നാസിര്‍ കൂപ്പണ്‍ നമ്പര്‍ 0248739, അലി മഹെദ് കൂപ്പണ്‍ നമ്പര്‍ 0134017. കൂടാതെ ഗോള്‍ഡന്‍ ബോള്‍ വിജയികള്‍ മുഹമ്മദ് ഖത്തീബ് കൂപ്പണ്‍ നമ്പര്‍ 0036247, കവിന്ദ ഗമേജ് കൂപ്പണ്‍ നമ്പര്‍ 0016485, മൊക്താര്‍ അഹമ്മദ് കൂപ്പണ്‍ നമ്പര്‍ 0078200 എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

വിജയികള്‍ക്ക് മാനേജിങ് ഡയറക്ടര്‍മാരായ ജാഫര്‍ കണ്ടോത്ത് , അഷ്റഫ് കണ്ടോത്ത് എന്നിവര്‍ ചേര്‍ന്ന് മൂന്ന് മിനി കൂപ്പറുകളുടെ ചാവിയും, ഗോള്‍ഡന്‍ ബോളുകളും കൈമാറി. ചടങ്ങില്‍ എത്തി ചേരാതിരുന്ന കവിന്ദ ഗാ മേജിനുള്ള സമ്മാനം മറ്റൊരു ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മര്‍സ ജെ മാള്‍,ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസ ,മര്‍സ ഐന്‍ ഖാലിദ്, ജനറല്‍ മാനേജര്‍ ഷംസീര്‍ ഖാന്‍ , ബയേഴ്സ് മാനേജര്‍ നിസാര്‍, ഫിനാന്‍സ് മാനേജര്‍ ഷഹീര്‍ ഫഹദ്, അസിസ്റ്റന്റ് മാനേജര്‍മാരായ മാനുവല്‍, ഷംസീര്‍, ഇസ്മായില്‍ ബയേഴ്സ് എന്നിവര്‍ പങ്കെടുത്തു.