Archived Articles

സിറിയന്‍ സൂപ്പര്‍ താരം അസ്സല നസ്രി മാര്‍ച്ച് 2 ന് ദോഹയില്‍

ദോഹ: സിറിയന്‍ സൂപ്പര്‍ താരം അസ്സല നസ്രി മാര്‍ച്ച് 2 ന് ദോഹയില്‍ സംഗീത നിശയൊരുക്കും. എജ്യുക്കേഷന്‍ സിറ്റിയിലെ അല്‍ ഷഖാബ് ഇന്‍ഡോര്‍ അരീനയില്‍ രാത്രി 10 മണി മുതലാണ് സിറിയന്‍ മെഗാസ്റ്റാറിന്റെ ലൈവ് കണ്‍സര്‍ട്ട് നടക്കുക. വിസ്മയകരമായ കച്ചേരികളില്‍ ഏറ്റവും വലിയ അറബ് കലാകാരന്മാരെ കൊണ്ടുവരിക’ എന്ന ലക്ഷ്യത്തോടെയുള്ള ഖത്തര്‍ ലൈവ് 2023 ഇവന്റുകളുടെ ഭാഗമായാണ് സിറിയന്‍ സൂപ്പര്‍ താരമെത്തുന്നത്.