Archived Articles

ഉരു സിനിമയിലെ നാടന്‍ പാട്ട് നോര്‍ക്ക ഡയറക്ടര്‍ ജെ കെ മേനോന്‍ റിലീസ് ചെയ്തു

ദോഹ : ‘ഉരു’ സിനിമയില്‍ ഉരു നീറ്റിലിറക്കുമ്പോള്‍ കലാസികള്‍ പാടുന്ന നാടന്‍ പാട്ട് ദോഹയില്‍ നടന്ന ചടങ്ങില്‍ വെച്ച് നോര്‍ക്ക ഡയറക്ടര്‍ ജെ കെ മേനോന്‍ റിലീസ് ചെയ്തു . ഗിരീഷ് ആമ്പ്‌റയാണ് നാടന്‍ പാട്ടിന്റെ രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് .ബേപ്പൂരിലെ ‘ഉരു’ നിര്‍മ്മാണ പാരമ്പര്യവും പ്രവാസി കുടുംബത്തിന്റെ സാമൂഹ്യ ജീവിതവും പ്രതിപാദിക്കുന്ന ‘ഉരു’ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഇ എം അഷ്‌റഫാണ്. സാംസ് പ്രോഡക് ഷന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . സുബിന്‍ എടപ്പകത്തും എ സാബു വുമാണ് സഹ നിര്‍മ്മാതാക്കള്‍. മാമുക്കോയ, കെ യു മനോജ്, മഞ്ജു പത്രോസ് തുടങ്ങി അഭിനേതാക്കള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഉരു’ മാര്‍ച്ച് മൂന്നിന് കേരളത്തിലെ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഉരു സിനിമയിലെ നാടന്‍ പാട്ട് മില്ലേനിയം ഓഡിയോസിന്റെ യു ട്യൂബില്‍ ലഭ്യമാണ് .

Related Articles

Back to top button
error: Content is protected !!