Archived Articles

മദ്രസ ഫെസ്റ്റ് സമാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. വക്‌റ ബ്രാഞ്ച് തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ സ്റ്റുഡന്‍സ് ഫെസ്റ്റ് സമാപിച്ചു.കെ ജി ,ജൂനിയര്‍,സബ്ജൂനിയര്‍ ,സീനിയര്‍ ,എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ബ്രിട്ടീഷ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയുടെ സമാപന സംഗമം ഐസിഎഫ് വക്‌റ സെക്ടര്‍ പ്രസിഡന്റ് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഐസിഎഫ് ഖത്തര്‍ നാഷണല്‍ പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനും കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ എന്‍ അലി അബ്ദുള്ള വിശിഷ്ട അതിഥിയായിരുന്നു. ഐ സി എഫ് നാഷണല്‍ ഭാരവാഹികളായ അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി ,റഹ്മത്തുള്ള സഖാഫി ,അഹ്മദ് സഖാഫി ,അബ്ദുല്‍ കരീം ഹാജി കാലടി ,അസീസ് സഖാഫി പാലോളി ,സിറാജ് ചൊവ്വ ,ഉമ്മര്‍ കൊണ്ടുതോട് ,ജമാല്‍ അസ്ഹരി ,ഉമര്‍ ഹാജി ,അഷ്‌റഫ് സഖാഫി തിരുവള്ളൂര്‍ ,തുടങ്ങിയവര്‍ സംസാരിച്ചു.സ്വാഗതസംഘം കണ്‍വീനര്‍ സാജിദ് മാട്ടൂല്‍,സ്വാഗതവും ഹാരിസ് ഫാദലി ഉസ്താദ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!