Breaking News

ഖത്തറിലേക്ക് ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍പോര്‍ട് കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് വലിയ തോതില്‍ ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍പോര്‍ട് കസ്റ്റംസ് തകര്‍ത്തു ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത വസ്തു കണ്ടെത്തിയതെന്ന് കസ്റ്റംസ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

മൊത്തം 7,000 ലിറിക്ക ഗുളികകള്‍ കണ്ടെത്തി, പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും നിയമ നടപടികള്‍ ഉടനടി സ്വീകരിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.