Archived Articles

സെക്രീറ്റില്‍ അല്‍ ഹോഷ് ഗാലറി സംഘടിപ്പിച്ച ത്രിദിന ‘ബ്രൂക്ക്: ആര്‍ട്ട് ആന്‍ഡ് എന്‍വയോണ്‍മെന്റ്’ പ്രദര്‍ശനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. സെക്രീറ്റില്‍ അല്‍ ഹോഷ് ഗാലറി സംഘടിപ്പിച്ച ത്രിദിന ‘ബ്രൂക്ക്: ആര്‍ട്ട് ആന്‍ഡ് എന്‍വയോണ്‍മെന്റ്’ ഇവന്റ് വെള്ളിയാഴ്ച പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് അല്‍താനി ഉദ്ഘാടനം ചെയ്തു.
ബ്രൂക്ക് ഇവന്റ്, അല്‍ റവാദ എക്‌സിബിഷന്‍, ബൈത്ത് അല്‍ ഇമാം എന്നിവയുള്‍പ്പെടെ എക്‌സിബിഷന്റെ വിവിധ വിഭാഗങ്ങളില്‍ അദ്ദേഹം പര്യടനം നടത്തി. ഖത്തറി പരിസ്ഥിതിയുമായി ആധുനിക കലയെ സമന്വയിപ്പിക്കുന്നതില്‍ ഒരു കുതിച്ചുചാട്ടമായി കണക്കാക്കപ്പെടുന്ന വിവിധ ചിത്രങ്ങളും കലാസൃഷ്ടികളും പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു.