Archived Articles

മാപ്പിള കലാ അക്കാദമി ഖത്തര്‍ : ‘ഇശല്‍ വഴികളിലൂടെ ഒ.എം’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ : പാട്ടെഴുത്തിന്റെ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുന്ന മാപ്പിള കവി ഒ.എം. കരുവാരക്കുണ്ടിന്റെ പാട്ട് വഴികളെ ആസ്പദമാക്കി അക്കാദമി നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയുടെ ലോഗോ പ്രകാശനവും പ്രിയ കവിക്ക് സ്‌നേഹാദരവുമായി ഖത്തറിലെ മാപ്പിളപ്പാട്ട് സ്‌നേഹികളുടെ കൂട്ടായ്മയായ മാപ്പിള കലാ അക്കാദമി സംഘടിപ്പിക്കുന്ന ‘ഇശല്‍ വഴികളിലൂടെ
ഒ എം’പ്രോഗ്രാമിന്റെ പോസ്റ്റര്‍ പ്രകാശനവും റേഡിയോ മലയാളം ഓഫീസില്‍ നടന്നു.

അക്കാദമി രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ അബ്ദു റഊഫ് കൊണ്ടോട്ടി . അക്കാദമി കണ്‍വീനറും പ്രോഗ്രാം മെയിന്‍ സ്പോണ്‍സറുമായ സ്‌കൈ വേ ഗ്രൂപ്പ് എം.ഡി ശംസുദ്ധീന്‍ സ്‌കൈ വേ , പ്രോഗ്രാം അസ്സോസിയേറ്റ് സ്‌പോണ്‍സര്‍ അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.

മാപ്പിള കലാ അക്കാദമി ഖത്തര്‍ ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം , സെക്രട്ടറി നവാസ് ഗുരുവായൂര്‍ , ട്രഷറര്‍ ബഷീര്‍ അമ്പലത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷെഫീര്‍ വാടാനപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു .

2023 മാര്‍ച്ച് 2 ന് വ്യാഴാഴ്ച്ച വൈകീട്ട് 6-30 ന് ഐ.സി.സി. അശോക ഹാളില്‍ നടക്കുന്ന സ്‌നേഹാദരത്തില്‍ കവിയുടെ സാന്നിധ്യത്തില്‍ ഖത്തറിലെ സുരിചിതരായഗായകര്‍ കരുവാരകുണ്ടിന്റെ തൂലികയില്‍ നിന്നും ഈണം കൊണ്ട ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആലപിക്കും.
പ്രവേശനം സൗജന്യമാണെന്ന് സംഘടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!