Archived Articles

മെയിന്‍ ബ്ലഡ് ഡോണര്‍ സെന്റര്‍ വെസ്റ്റ് എനര്‍ജി സെന്ററിലെ പുതിയ സ്ഥലത്തേക്ക് മാറ്റിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മെയിന്‍ ബ്ലഡ് ഡോണര്‍ സെന്റര്‍ ബൈത്ത് അല്‍ ദിയാഫയിലെ ആദ്യത്തെ സ്ഥാനത്ത് നിന്ന് വെസ്റ്റ് എനര്‍ജി സെന്ററിലെ പുതിയ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റിയതായി പ്രഖ്യാപിച്ചു.

പുതിയ രക്ത ദാന കേന്ദ്രത്തില്‍ സ്ത്രീക്കും പുരുഷനും രക്തവും പ്ലേറ്റ്ലെറ്റും ദാനം ചെയ്യുന്നതിനുള്ള സൗകര്യമനുണ്ട്.

എച്ച്എംസിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, വെസ്റ്റ് എനര്‍ജി സെന്റര്‍ സ്‌പോര്‍ട്‌സ് ജംഗ്ഷന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. രക്തദാതാക്കള്‍ക്കായി ഒന്നാം നിലയില്‍ പാര്‍ക്കിംഗ് സജ്ജീകരിച്ചിട്ടുണ്ട്.
സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിനോട് ചേര്‍ന്നുള്ള ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ തുടരുമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.