Archived Articles

ലിമോസിന്‍ വാഹനങ്ങള്‍ക്കായുള്ള പുതിയ നമ്പര്‍ പ്ലേറ്റ് ഡിസൈനുമായി ആഭ്യന്തര മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ലിമോസിന്‍ വാഹനങ്ങള്‍ക്കായുള്ള പുതിയ നമ്പര്‍ പ്ലേറ്റ് ഡിസൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 2023 ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തീരുമാനം ഇതിനകം തന്നെ നിലവിലുണ്ടെന്നും വാഹന ലൈസന്‍സ് പുതുക്കുമ്പോള്‍ ലിമോസിന്‍ വാഹനങ്ങള്‍ നിലവിലെ നമ്പറുകള്‍ക്ക് പകരം പുതിയ ലിമോ പ്ലേറ്റുകള്‍ ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലിമോസിന്‍ കമ്പനികളുടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ലിമോസിന്‍ പ്ലേറ്റ് ഉപയോഗിച്ച് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.