Local News

കണ്ണോത്ത് മഹല്ല് ഇഫ്താര്‍ സംഗമം

ദോഹ : തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് ഇസ്സത്തുല്‍ ഇസ്‌ലാം മഹല്ല് ഖത്തര്‍ ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ കണ്ണോത്ത് മഹല്ലിലെ ഖത്തറില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും കുടുംബസമേതം സംബന്ധിച്ചു. എം. എം യാസിറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് വി.എം. ജുനൈദ് അധ്യക്ഷത വഹിച്ചു, സജീര്‍ ജൗഹരി റമദാന്‍ സന്ദേശം കൈമാറി. ജനറല്‍ സെക്രട്ടറി ഷെബിന്‍ ഹനീഫ് സ്വാഗതവും, വൈസ് പ്രസിഡന്റ് സത്താര്‍ സുലൈമാന്‍ നന്ദിയും പ്രകാശിപ്പിച്ചു.

പരിപാടിയില്‍ വെച്ച് നടന്ന ഇസ് ലാമിക് ക്വിസ് മത്സരത്തില്‍ ഷക്കീല ഹനീഫ ഒന്നാം സ്ഥാനവും,സല്‍മ മുഹമ്മദ് ശരീഫ് രണ്ടാം സ്ഥാനവും, മുഹ്‌സിന സ്വാലിഹ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി, ക്വിസ് മത്സരത്തിന് അബ്ദുല്‍ ജലീല്‍ എം എം നേതൃത്വം നല്‍കി.

കമ്മിറ്റി ഭാരവാഹികളായ ജുനൈദ് വി.എം, ഷെബിന്‍ ഹനീഫ്, സത്താര്‍ സുലൈമാന്‍, ഷാജുദ്ധീന്‍ എം.എം, യാസിര്‍ എം. എം, ഷാഫിര്‍ ഖാലിദ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.