Local News

തൊഴിലാളി സഹോദരങ്ങള്‍ക്കൊപ്പം നടത്തിയ ഖത്തര്‍ സംസ്‌കൃതിയുടെ നോമ്പുതുറ ശ്രദ്ദേയമായി

ദോഹ : തൊഴിലാളി സഹോദരങ്ങള്‍ക്കൊപ്പം നടത്തിയ ഖത്തര്‍ സംസ്‌കൃതിയുടെ നോമ്പുതുറ ശ്രദ്ദേയമായി .ഖത്തര്‍ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് മുപ്പത്തിയേഴിലെ ലേബര്‍ ക്യമ്പിലാണ് തൊഴിലാളി സഹോദരങ്ങള്‍ക്കായി നോബുതുറ സംഘടിപ്പിച്ചത് .

സംസ്‌കൃതിയുടെ മന്‍സൂറ,ഇന്റസ്ട്രിയല്‍ ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ നോമ്പുതുറയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം സാധരണ തൊഴിലാളികളാണ് പങ്കെടുത്തത് .
മന്‍സൂറ യൂണിറ്റ് പ്രസിഡന്റ് സബീന അസീസ് അധ്യക്ഷയായിരുന്നു. സംസ്‌കൃതി പ്രസിഡന്റ് എ .അഹമ്മദ്കുട്ടി, നോര്‍ക്ക ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍, സെക്രട്ടറി സാള്‍ട്ടസ് സാമുവല്‍, ട്രഷറര്‍ ശിവാനന്ദന്‍, വൈസ് പ്രസിഡന്റുമാരായ മനാഫ്, ബിന്ദു പ്രദീപ്, വനിതാവേദി സെക്രട്ടറി ജെസീത ചിന്തുരാജ് തുടങ്ങിയവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.

ഇന്റസ്ട്രിയല്‍ ഏരിയ യൂണിറ്റ് സെക്രട്ടറി ഷിബിന്‍ ലാല്‍ സ്വാഗതവും മന്‍സൂറ യൂണിറ്റ് സെക്രട്ടറി ബൈജു മാത്യു നന്ദിയും പറഞ്ഞു.