Local News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഐസിസി അശോക ഹാളില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യ അതിഥിയായി സംബന്ധിച്ചു. ഐസിസി പ്രസിഡണ്ട് എപി മണി കണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി. അബ്ദുറഹിമാന്‍, ഡോ. മോഹന്‍ തോമസ് തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ വി.എസ്. നാരായണന്‍, പ്രസിഡണ്ട് സുരേശ് കരിയാട്, വനിത വിഭാഗം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.