Local News

യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ഇഫ്താര്‍ സംഗമം

ദോഹ: ഖത്തറിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ ഇഫ്താര്‍ സംഗമം നടത്തി. സി.ഐ.സി മദീന ഖലീഫ സോണിന്റെ ആഭിമുഖ്യത്തില്‍ ഓക്‌സിജന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സി.ഐ.സി മദീന സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വി.എന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. സോണല്‍ വൈസ് പ്രസിഡന്റ് നഈം അഹ്‌മദ്, സെക്രട്ടറി അബ്ദുല്‍ കബീര്‍, മുഹമ്മദ് ജമാല്‍, നൗഫല്‍ പാലേരി, മുഫീദ് ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.