Local News

സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ദോഹ: സിപിഐയം അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും മുന്‍ എംപി യുമായ സഖാവ് സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ പ്രവാസലോകത്തെ നിരവധി സംഘടനകളും വ്യക്തികളും അനുശോചനം അറിയിച്ചു.

ഇടതുപക്ഷത്തെ സൗമ്യനായ പ്രായോഗിക വാദിയായ നേതാവും
രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു അദ്ദേഹമെന്നുംയച്ചൂരിയുടെ വിടവ് മതേതര ഇന്ത്യക്കും ഇടതു പക്ഷ പ്രസ്ഥാനത്തിനും വിശിഷ്യാ സിപിഐഎം എന്ന സംഘടനക്കും വലിയ നഷ്ട്ടമാണെന്നും ഐ എം സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് പി.പി.സുബൈര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.