Local News

മേക്കപ്പ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ്സ് താരവുമായ ജാന്‍ മോനിയുടെ മേക്കപ്പ് സെമിനാര്‍ ഡോ.ഗ്ലോബല്‍ ബഷീര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു

ദോഹ. ഡിയര്‍ സ്‌കിന്‍ നാച്ചുറല്‍ ഫെയര്‍നെസ്സ് ക്രീം എറണാകുളം യം.എം.സി.എ ഹാളില്‍ നടത്തിയ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ്സ് താരവുമായ ജാന്‍ മോനിയുടെ മേക്കപ്പ് സെമിനാര്‍ എന്‍.ആര്‍.ഐ കൗണ്‍സിലര്‍ ഓഫ് ഇന്ത്യ ദേശിയ ഉപാധ്യക്ഷനും കോര്‍ ഗ്രുപ്പ് വൈസ് പ്രസിഡണ്ടും പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോക്ടര്‍ ഗ്ലോബല്‍ ബഷീര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മിറാള്‍ഡ ഗോള്‍ഡ് ഡയറക്ടര്‍ സലീം, ഫിലിം ഡയറക്ടര്‍ അനൂപ്,ബിഗ്ഗ്ബോസ് വിന്നര്‍ ജിന്റോ,ബിഗ്ഗ്ബോസ് താരങ്ങളായ അഭിഷേക്, നിഷാന , സിനിമ സീരിയല്‍ നടി അപ്‌സര, ഡിയര്‍ സ്‌കിന്‍ എം ഡി ബിബിഷ്, മാര്‍ക്കറ്റിംഗ് ഹെഡ് സതീഷ്‌കുമാര്‍,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്മിത സുനില്‍ എന്നിവര്‍ പങ്കെടുത്തു.മുന്നൂറോളം ബ്യൂട്ടീഷന്മാര്‍ പങ്കെടുത്ത പരിപാടിയില്‍ മേക്കപ്പിന്റെ വിവിധ വശങ്ങളെക്കുറിച്ചു ജാന്‍മോനി ക്ലാസ്സ് എടുത്തു. ഡോക്ടറേറ്റ് നേടിയ ഫാഷന്‍ ഷോ ഡയറക്ടര്‍ ഷഹീര്‍ ഉമ്മറിനെ ചടങ്ങില്‍ ആദരിച്ചു