Breaking News
ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിന് സി.ബി.എസ്.സി സീനിയര്‍ സെക്കണ്ടറി അഫിലിയേഷന്‍ ലഭിച്ചു
ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിന് സി.ബി.എസ്.സി സീനിയര്‍ സെക്കണ്ടറി അഫിലിയേഷന്‍ ലഭിച്ചു.
അടുത്ത അധ്യായന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ജെ ജയലക്ഷ്മി അറിയിച്ചു. 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗലീലിയോ സ്‌കൂള്‍ കുറഞ്ഞ കാലം കൊണ്ട് അധ്യായന രംഗത്തും കലാ-കായിക മേഖലയിലും മികച്ച നിലവാരം കാഴ്ച്ചവച്ചു. പ്രീപ്രൈമറി മുതല്‍ പത്താം ക്ലാസ് വരെ നിലവില്‍ 1700 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.