Local News

ഡോം ഖത്തര്‍ ഓണാഘോഷം 2024 അവിസ്മരണീയമായി

ദോഹ : ഡോം ഖത്തര്‍ അണിയിച്ചൊരുക്കിയ ഓണാഘോഷം 2024 അവിസ്മരണീയമായി. ശഹാനിയയിലെ അല്‍ഗാല പാര്‍ക്കില്‍ നടന്ന പരിപാടികള്‍ വൈവിധ്യത്തില്‍ ഗുണനിലവാരത്തിലും മികച്ചുനിന്നു.
നിരവധി കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു.ഓണത്തിന്റെ മഹത്വവും സാമൂഹിക ഐക്യവും വിളിച്ചോതുന്ന പൂക്കളവും ഓണസദ്യയും വടംവലിയും,ഉറിയടിയും,ഓണപ്പാട്ടുകളും മറ്റ് വിവിധ തരം കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

ഓണം മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ് പ്രത്യേകിച്ച് പ്രവാസികള്‍ക്ക്, നാട്ടിലേക്കാള്‍ കൂടുതല്‍ പ്രവാസലോകത്താണ് ഓണാഘോഷങ്ങള്‍ കൂടുതലായി നാം ആഘോഷിക്കുന്നത്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള കൂടിച്ചേരലുകള്‍ നല്‍കുന്ന ആനന്ദം ചെറുതല്ല. നാട്ടുകാര്‍, കൂട്ടുകാര്‍ എല്ലാവരും പരസ്പരം കാണുവാനും സ്‌നേഹവും സൗഹൃദവും പുതുക്കുവാനും ലഭിക്കുന്ന അസുലഭ നിമിഷങ്ങളാണിവ. അത്‌കൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു പരിപാടി ഒരുക്കാന്‍ കഴിഞ്ഞതില്‍ ഡോമിന് ചാരിതാര്‍ഥ്യമുണ്ട്.

ഗിഫ്റ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് & റീറ്റെയ്ല്‍ മാര്‍ട്ട്, ബ്രിഡ്ജ് വേ ടെക്‌നിക്കല്‍ സര്‍വീസസ്, വേള്‍ഡ് ഇന്‍ജെക്ടര്‍സ്, സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് എന്നിവക്ക് ഡോം ഖത്തര്‍ നന്ദി അറിയിച്ചു.