Local News

ബ്രില്ല്യന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫിന് സക്‌സസ് മന്ത്രാസ് സമ്മാനിച്ചു

ദോഹ. ബ്രില്ല്യന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫിന് സക്‌സസ് മന്ത്രാസ് സമ്മാനിച്ചു. മീഡിയ പ്‌ളസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ അമാനുല്ല വടക്കാങ്ങരയാണ് പുസ്തകം സമ്മാനിച്ചത്. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മന്ത്രാസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.