Local News

ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സിബിഷന്‍ നാളെയാരംഭിക്കും

ദോഹ. ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സിബിഷന്റെ (ക്യുടിഎം 2024) പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാകും.
ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന് അനുസൃതമായി, രാജ്യത്തിന്റെ വളര്‍ന്നുവരുന്ന ടൂറിസം വ്യവസായത്തെ വര്‍ധിപ്പിക്കുന്ന വിനോദസഞ്ചാരത്തിന്റെയും യാത്രയുടെയും പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം വര്‍ധിപ്പിക്കാനാണ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്‌സിബിഷന്‍ ലക്ഷ്യമിടുന്നത്.
മൂന്ന് ദിവസത്തെ പ്രദര്‍ശനം ടൂറിസം, ട്രാവല്‍ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന വിവിധ പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യും.