Local News

ഖത്തര്‍ ട്രാവല്‍മാര്‍ട്ടില്‍ സജീവ സാന്നിധ്യമായി ഇന്ത്യന്‍ എംബസിയും രാജസ്ഥാന്‍ ടൂറിസം വകുപ്പും

ദോഹ. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഖത്തര്‍ ട്രാവല്‍മാര്‍ട്ടില്‍ സജീവ സാന്നിധ്യമായി ഇന്ത്യന്‍ എംബസിയും രാജസ്ഥാന്‍ ടൂറിസം വകുപ്പും. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രദര്‍ശിപ്പിക്കാനാണ് ഇന്ത്യന്‍ എംബസിയും രാജസ്ഥാന്‍ ടൂറിസവും പങ്കെടുക്കുന്നത്. രണ്ട് പവലിയനുകളുടെയും ഉദ്ഘാടനം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിര്‍വഹിച്ചു.