Local News

ഖ്വിഫ് സൂപ്പര്‍ കപ്പ് : കെ.എം.സി.സി മലപ്പുറത്തിനും ടിജെഎസ് വി തൃശൂരിനും ജയം

ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ചൊവ്വാഴ്ച നടന്ന മല്‍സരങ്ങളില്‍ കെ.എം.സി.സി മലപ്പുറത്തിനും ടിജെഎസ് വി തൃശൂരിനും ജയം.
ദിവാ കാസര്‍ഗോഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ.എം.സി.സി മലപ്പുറം വിജയിച്ചത്.
മലപ്പുറത്തിന് വേണ്ടി എട്ടാം നമ്പര്‍ താരം ഉനൈസ് കളിയുടെ എട്ടാം മിനിറ്റിലും പതിമൂന്നാം നമ്പര്‍ താരം ബുജൈര്‍ കളിയുടെ പതിനാറാം മിനിറ്റിലും ഇരുപത്തിരണ്ടാം നമ്പര്‍ താരം ഫസ് ലു റഹ് മാന്‍ കളിയുടെ മുപ്പത്തിഒന്നാം മിനിറ്റിലുമാണ് ഗോളുകള്‍ നേടിയത്.
ഫസ് ലു റഹ് മാന്‍ ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്.

രണ്ടാം കളിയില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കുവാഖ് കണ്ണൂരിനെ തകര്‍ത്താണ് ടിജെഎസ് വി തൃശൂര്‍ വിജയിച്ചത്.

ടിജെഎസ് വി ക്ക് വേണ്ടി നാലുഗോളുകളും നേടിയത് അവരുടെ സ്‌ട്രൈകര്‍ 22 ആം താരം മൗസിഫ് ആണ്. അവരുടെ 5 മത്തെ ഗോള്‍ നേടിയത് 19 ആം നമ്പര്‍ താരം സഞ്ജയ്
മൗസിഫ് തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.