Local News
ലബനോണിലെ വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു
ദോഹ: ലെബനീസ് റിപ്പബ്ലിക്കിലെ വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്റ്റേറ്റ് സ്വാഗതം ചെയ്യുകയും ഗാസ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും അധിനിവേശ വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ ആക്രമണവും തടയാന്‍ സമാനമായ കരാറിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.
എല്ലാ കക്ഷികളും കരാര്‍ പാലിക്കാനും സൈനിക പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്താനും സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 1701 പൂര്‍ണ്ണമായി നടപ്പാക്കാനും ഖത്തര്‍ ഭരണകൂടത്തിന്റെ ആഗ്രഹം വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പ്രകടിപ്പിച്ചു. മേഖലയില്‍ ശാശ്വതമായ സമാധാനവും സമ്പൂര്‍ണ്ണ സ്ഥിരതയും കൈവരിക്കാനുള്ള സമവായമാണ് കാലം തേടുന്ന പരിഹാരം.