Breaking News
അപകടകാരികളായ ജീവികളെ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രാലയം

ദോഹ: പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അപകടകാരികളായ ജീവികളെ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. അപകടകാരികളായി തരംതിരിച്ചിരിക്കുന്ന ജീവികളെ കൈവശം വെക്കുന്ന എല്ലാ വ്യക്തികളും ഏപ്രില്‍ 22 ന് മുമ്പായി അവരുടെ വെബ്സൈറ്റ് വഴിയോ നിയുക്ത ഇമെയില്‍ വഴിയോ അവ രജിസ്റ്റര്‍ ചെയ്യണം.
ലൈസന്‍സില്ലാതെ അത്തരം ജീവികളെ കൈവശം വയ്ക്കുന്നത് 2019 ലെ നിയമ നമ്പര്‍ (10) ന്റെ വ്യക്തമായ ലംഘനമാണെന്നും മൂന്ന് വര്‍ഷം വരെ തടവോ 100,000 ഖത്തര്‍ റിയാല്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം ഒരു പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ലംഘനം ഒരാളുടെ മരണത്തിനോ സ്ഥിരമായ വൈകല്യത്തിനോ കാരണമായാല്‍ 25 വര്‍ഷം വരെ കഠിനമായ തടവും നിയമം വ്യവസ്ഥ ചെയ്യുന്നു.