Breaking News

മിഡില്‍ ഈസ്റ്റിലെ ഹോസ്പിറ്റാലിറ്റി, ടൂറിസം നേതാക്കളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് രണ്ട് ഖത്തരികള്‍

ദോഹ: മിഡില്‍ ഈസ്റ്റിലെ ഹോസ്പിറ്റാലിറ്റി, ടൂറിസം നേതാക്കളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് രണ്ട് ഖത്തരികള്‍ . ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി അല്‍ ഖര്‍ജിയും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീറുമാണ് ഇക്കഓണമി മിഡില്‍ഈസ്റ്റ് മാഗസിന്റെ
2025-ലെ ‘മിഡില്‍ ഈസ്റ്റിലെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന 30 ഹോസ്പിറ്റാലിറ്റി, ടൂറിസം നേതാക്കള്‍’ എന്ന വിഭാഗത്തില്‍ ഇടം നേടിയത്.

മിഡില്‍ ഈസ്റ്റിലും അതിനപ്പുറവും മികവിന് മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നവരെയാണ് പട്ടിക ആദരിക്കുന്നതെന്ന് മാഗസിന്‍ പറഞ്ഞു.