Local News
ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രക്തദാന കാമ്പയിനുമായി വെല്‍കെയര്‍ ഗ്രൂപ്പ്

ദോഹ. ഖത്തറിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വെല്‍കെയര്‍ ഗ്രൂപ്പ്, തങ്ങളുടെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, എച്ച്എംസി ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച്, രക്തദാന കാമ്പയിനിന്റെ 9-ാമത് പതിപ്പ് സംഘടിപ്പിക്കുന്നു.
ഏപ്രില്‍ 25 വെള്ളിയാഴ്ച രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 2:00 വരെ വെല്‍കെയര്‍ ഗ്രൂപ്പ് – ഹെഡ് ഓഫീസിലാണ് രക്തദാന കാമ്പയിന്‍ .