Local News

സല്‍വ റോഡിലും ലെഗ്‌തൈഫിയ സ്ട്രീറ്റിലും താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍, സല്‍വ റോഡിലും ലെഗ്‌തൈഫിയ സ്ട്രീറ്റിലും ലുസൈലിലേക്കുള്ള റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.

ദോഹയിലേക്കുള്ള സല്‍വ റോഡിലെ ഉം ബാബ് ഇന്റര്‍ചേഞ്ചില്‍ 2025 മെയ് 11 ഞായറാഴ്ച മുതല്‍ 2025 ജൂണ്‍ 11 ബുധനാഴ്ച വരെ ഒരു മാസത്തേക്കാണ് ഗതാഗത നിയന്ത്രണം. അര്‍ദ്ധരാത്രി 12 നും പുലര്‍ച്ചെ 5 നും ഇടയിലായിരിക്കും നിയന്ത്രണം.

ലുസൈല്‍ ദിശയിലുള്ള ലെഗ്‌തൈഫിയ സ്ട്രീറ്റിലെ ഒരു ഭാഗത്താണ് രണ്ടാമത്തെ റോഡ് അടച്ചിടല്‍. മെയ് 10 ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 7 വരെയായിരിക്കും ഇത്.