ഫോക് ഖത്തറിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണം ഇന്ന്

ദോഹ. ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തര്‍ ) സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണം ഇന്ന് വൈകുന്നേരം 7 മണിക്ക് ഐസിസി യിലെ അശോകാ ഹാളില്‍ നടക്കും.
ലഹരി മാഫിയ നമ്മുടെ നാട്ടില്‍ വിരിക്കുന്ന വലയില്‍ നിന്ന് നമ്മുടെ മക്കളെ എങ്ങിനെ രക്ഷപ്പെടുത്താന്‍ കഴിയും അതിന് എന്തൊക്കെ മുന്‍കരുതലുകളാണ് നാം എടുത്തിരിക്കേണ്ടത് എന്ന് ഫിലിപ്പ് മമ്പാട് അന്ന് അവിടെ വിശദീകരിക്കുന്നു.
കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വാഗ്മിയും ഇന്റര്‍നേഷനല്‍ മൈന്റ് റീഡറുമായ ഫിലിപ്പ് മമ്പാട് മുഖ്യ പ്രഭാഷകനായി എത്തുന്ന പ്രസത്ുത പരിപാടി ഉല്‍ഘാടനം ചെയ്യുന്നത് ഇന്ത്യന്‍ അമ്പാസിഡര്‍ വിപുലാണ്.
