Local News
ഫിലിപ് മമ്പാടിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിക്കുന്നതിനായി ദോഹയിലെത്തിയ ഫിലിപ് മമ്പാടിന് ഊഷ്മളമായ വരവേല്‍പ്പ് . ഫോക് ഖത്തര്‍ നേതാക്കള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്ന് വൈകുന്നേരം 7 മണിക്ക് ഐസിസി യിലെ അശോകാ ഹാളിലാണ് പരിപാടി.