Breaking News

അമൃത്സറിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ദോഹ: ഇന്ത്യാ പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അമൃത്സറിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് തുടരാനും തീരുമാനിച്ചതായി എയര്‍ലൈന്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളില്‍ പ്രഖ്യാപിച്ചു.

മെയ് 10, 11, 12 തീയതികളില്‍ ദോഹയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചി (കെഎച്ച്‌ഐ), ലാഹോര്‍ (എല്‍എച്ച്ഇ), ഇസ്ലാമാബാദ് (ഐഎസ്ബി), മുള്‍ട്ടാന്‍ (എംയുഎക്‌സ്), പെഷവാര്‍ (പിഇഡബ്ല്യു), സിയാല്‍കോട്ട് (എസ്‌കെടി), ഇന്ത്യയിലെ അമൃത്സര്‍ (എടിക്യു) എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായാണ് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചത്.