Breaking News

ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ , സ്വാഗതം ചെയ്ത് ഗള്‍ഫ് പ്രവാസികള്‍

ദോഹ. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്.
വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ ഏറെ സന്തോഷിക്കുന്നത് ഗള്‍ഫ് പ്രവാസികളാണ്.
നിറഞ്ഞ സന്തോഷത്തോടെയാണ് വെടിനിര്‍ത്തല്‍ തീരുമാനത്തെ ഗള്‍ഫ് പ്രവാസികള്‍ സ്വാഗതം ചെയ്തത്.