Local News

നടന്‍ ബിബിന്‍ ജോര്‍ജ്ജ് ആലപിച്ച ‘കൂടല്‍’ സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു

പെരിന്തല്‍മണ്ണ : മലയാളത്തിന്റെ ഇഷ്ടതാരം ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘കൂടല്‍’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി.’വെടിക്കെട്ട്’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഷിബു പുലര്‍ക്കാഴ്ചയും,ഓ യു ബഷീറും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം നല്‍കി ബിബിന്‍ ജോര്‍ജ്ജ് ആലപിച്ച ‘അന്തിമുല്ല പൂത്തേ.. രാവിന്‍ ചന്തമേറെയല്ലേ..” എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കടയാണ് ഗാനത്തിന്റെ ഔദ്യോഗിക പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ഖത്തറിലെ പ്രശസ്ത മീഡിയാ ഗ്രൂപ്പായ വണ്‍ ടു വണ്‍ മീഡിയയാണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് കൂടല്‍.

ബിബിന്‍ ജോര്‍ജിനു പുറമെ മറീന മൈക്കിള്‍, നിയ വര്‍ഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര,
റിയ ഇഷ, തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ്, വിജിലേഷ്, വിനീത് തട്ടില്‍, വിജയകൃഷ്ണന്‍, കെവിന്‍, റാഫി ചക്കപ്പഴം, അഖില്‍ഷാ, സാംജീവന്‍, അലി അരങ്ങാടത്ത്, ലാലി മരക്കാര്‍, സ്‌നേഹവിജയന്‍, അര്‍ച്ചന രഞ്ജിത്ത്, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങി റീല്‍സ്, സോഷ്യല്‍ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ഖത്തര്‍ പ്രവാസി ഷജീര്‍ പപ്പ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദോഹയില്‍ നിന്നുള്ള കെവിന്‍ പോള്‍, പ്രമോദ് , റമീസ് റസാഖ് എന്നിവരും അഭിനയിക്കുന്നുണ്ട്.

https://youtu.be/hzvKisTJofg?si=RbjlYoiN0vvNQYET