‘മജ്‌ലിസിയ ഖത്തര്‍’ ഗെറ്റ് ടുഗദര്‍

ദോഹ. മജ് ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പുറമണ്ണൂറിലെ ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘മജ്‌ലിസിയ ഖത്തര്‍’ ഗെറ്റ് ടുഗദര്‍-2025 എന്നപേരില്‍ അബൂഹമൂറിലെ അല്‍-ജസീറ അക്കാദമിയില്‍ ഒത്തുകൂടി.
1995 മുതല്‍ 2024 വരെ മജ്ലിസ് കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ ഖത്തറിലെ പ്രവാസികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ഒത്തുകൂടിയ പരിപാടിയില്‍ മുട്ടിപ്പാട്ട്, കോല്‍ക്കളി, കുട്ടികളുടെ ഡാന്‍സ്, പാട്ട് തുടങ്ങിയ കലാപരിപാടികളും, വടംവലി, ഷൂട്ടൗട്ട് തുടങ്ങി മുതിര്‍ന്നവരും കുട്ടികളുമുമെല്ലാം പങ്കെടുത്ത വൈവിദ്ധ്യമായ കായിക പരിപാടികളുമായി ആവേശകരമായ അനുഭവമായി മാറി.
ഔദ്യോഗിക പരിപാടിയില്‍ ആദ്യബാച്ച് അംഗമായ ശിഹാബ് തിരുനാവായ ഉദ്ഘാടനവും സുബ്ഹാന്‍ മൂസ വളാഞ്ചേരി അധ്യക്ഷതയും, സിദ്ദീഖ് പറമ്പന്‍ സ്വാഗതവും പറഞ്ഞു.
ഷംനാദ് കൂരി, ഷനൂബ് കൊടക്കാടന്‍, അഹമ്മദ് സജിന്‍ വി.പി, സുഹൈല്‍ ചേരട, ഇസ്മയില്‍, ഷാഫി, ഷിയാസ്, ഫസീല എന്നിവര്‍ ആശംസകളും ഹുസ്‌ന നന്ദിയും പറഞ്ഞു.