Breaking News
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി

ദോഹ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ താനി സ്പേസ് എക്സിന്റെയും എക്സ്എഐയുടെയും സ്ഥാപകന്‍ എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി.
യോഗത്തില്‍, ആഗോള ധനകാര്യ, നിക്ഷേപ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മറ്റ് അനുബന്ധ വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.