Breaking News
ബോയിംഗില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്സ് 160 വിമാനങ്ങള്‍ വാങ്ങും

ദോഹ: ബോയിംഗില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്സ് 160 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ‘റെക്കോര്‍ഡ്’ ഓര്‍ഡര്‍ ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു, ഇത് 200 ബില്യണ്‍ യുഎസ് ഡോളറിലധികം വിലമതിക്കുന്ന ഒരു കരാറാണ്.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചേര്‍ന്ന് ട്രംപ് ദോഹയില്‍ നിരവധി ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചതോടെയാണ് ഈ പ്രഖ്യാപനം വന്നത്.
‘ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് ഓര്‍ഡറാണിതെന്ന് ഖത്തര്‍ തലസ്ഥാനത്ത് നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ട്രംപ് അഭിപ്രായപ്പെട്ടു.