Breaking News

നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് : അഹന്‍ അഭിജിത്, ഇഷാന്‍ ശങ്കര്‍, മഹേശ്വരി ജേതാക്കള്‍

ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹ സംഘടിപ്പിച്ച പരിസ്ഥിതി ക്വിസില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ അഹന്‍ അഭിജിത് ഒന്നാം സ്ഥാനവും ഒലിവ് സ്‌കൂളില്‍ നിന്നുള്ള ഇഷാന്‍ ശങ്കര്‍ രണ്ടാം സ്ഥാനവും ശാന്തി നികേതന്‍ സ്‌കൂളിലെ മഹേശ്വരി മൂന്നാം സ്ഥാനവും നേടി.

ആരിസ് മസൂദ് ഖാന്‍ (എം.ഇ.എസ് സ്‌കൂള്‍ ), മൈര സൈനബ് (ബിര്‍ള പബ്ലിക് സ്‌കൂള്‍ ), രുദ്രജിത് ബാനര്‍ജി (ബിര്‍ള പബ്ലിക് സ്‌കൂള്‍ ) എന്നിവര്‍ പ്രോത്സാഹനസമ്മാനം നേടി

ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ ഉത്ഘാടനം ചെയ്തു. നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതം പറഞ്ഞു. ഐ എസ് സി പ്രസിഡന്റ്
ഇ.പി അബ്ദുല്‍ റഹ്‌മാന്‍, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറല്‍മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്‌കൂള്‍ തലത്തില്‍ 6 മുതല്‍ 10 വരെ ഉള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ ക്വിസ് മൂന്നു റൗണ്ടുകള്‍ ആയിട്ടായിരുന്നു. ഡോ. ശരത് ലാല്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍