Local News

ഈസക്കക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ഇശല്‍ നിലാവ്

ദോഹ. മീഡിയ പ്‌ളസ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംഘടിപ്പിച്ച ഇശല്‍ നിലാവ് സീസണ്‍ 3 ഈസക്കക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. മാപ്പിളപ്പാട്ടാസ്വാദര്‍ക്ക് അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഈസക്ക ഈ ലോകത്തോട് വിടപറഞ്ഞതെന്നും മാപ്പിളപ്പാട്ടുകളേയും പാട്ടുകാരേയും ഏറെ സ്‌നേഹിച്ച ആ മനുഷ്യ സ്‌നേഹിയോട് സഹൃദയ ലോകം എന്നും കടപ്പെട്ടിരിക്കുന്നുവെന്നും പരിപാടിയില്‍ പങ്കെടുത്ത ഗായകര്‍ അഭിപ്രായപ്പെട്ടു. റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ എന്നിവരാണ് പ്രിയപ്പെട്ട ഏതാനും വരികള്‍ പാടി ഈസക്കയെ അനുസ്മരിച്ച് ആദരാഞ്ജലികളര്‍പ്പിച്ചത്.