Breaking News

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ദൂരക്കാഴ്ച പരിധി കുറയാമെന്നതിനാല്‍ വാഹനമോടിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.